പടന്ന: (www.evisionnews.in)നവജനാധിപത്യം വിദ്യാര്‍ത്ഥിപക്ഷത്തിന്റേതെന്ന് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ശിയാസ് പെരുമാതുറ അഭിപ്രായപെട്ടു. എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഹൈസ്‌കൂള്‍ ഹൈയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'ഈലാഫ് ' ടീന്‍സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കാമ്പസുകളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അതാണ് സൂചിപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പില്‍ ഇസ്ലാമിക പഠനം, ഇസ്ലാമിക വ്യക്തിത്വം, ഇസ്ലാമിക സംഘാടനം, മാതാപിതാകളോടുള്ള കടമ, പ്രബോധന മാതൃക, കരിയര്‍ ബിള്‍ഡിങ്ങ്, സോഷിയല്‍ മീഡിയ കള്‍ചര്‍, വിശ്വാസികളുടെ സമൂഹിക ബാധ്യതകള്‍, വ്യക്തിത്വ വികസനം, തുടങ്ങിയ കലാകായിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സെഷനുകള്‍ നടന്നു.കെ.മുഹമ്മദ് ശാഫി, അസീര്‍ ആലപ്പുഴ, യു.പി. സ്വിദ്ദീഖ് മാസ്റ്റര്‍, ടി.കെ.മുഹമ്മദലി, അഷ്‌റഫ് കൊണ്ടോട്ടി, ഷിയാസ് ഇബ്‌നു ഹംസ, ബഷീര്‍ ശിവപുരം, തുടങ്ങിയവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് റുക്‌സാനാ ശംസീര്‍ സമാപന പ്രസംഗം നടത്തി. എസ്.ഐ.ഒ ജില്ലാ കാമ്പസ് സെക്രട്ടറി ഇര്‍ഫാന്‍ ഇസ്മായീല്‍ സ്വാഗതവും പി.ആര്‍ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.


Post a Comment
0 Comments