കുണ്ടംകുഴി (www.evisionnews.in): എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം പ്രതിമാസം 15000 രൂപയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉദുമയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ. കുഞ്ഞിരാമന്റെ തെരഞ്ഞെടുപ്പു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സൂര്യനെ പോലും വിറ്റു കാശാക്കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരും മത്സരിച്ചു പണമുണ്ടാക്കി. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പിലായില്ല.
ജനങ്ങളുടെ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്നിടത്തേക്ക് ബിജെപി- ആര്‍എസ്എസ് ശക്തികളുടെ നീക്കം എത്തി. ഇതിനു കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ പി.രാഘവന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.അനന്തന്‍ നമ്പ്യാര്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് കുഞ്ഞിരാമന്‍ നായര്‍, ടി.കൃഷ്ണന്‍, സി.ബാലന്‍ സ്ഥാനാര്‍ഥി കെ.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
0 Comments