Type Here to Get Search Results !

Bottom Ad

ഉള്ളാളിലെ മത്സ്യ തൊഴിലാളിയുടെ കൊല: മുഖ്യപ്രതിയടക്കം രണ്ടു പേര്‍ കീഴടങ്ങി

മംഗളൂരു (www.evisionews.in): ഉള്ളാള്‍ മൊഗവീരപട്ടണയിലെ മത്സ്യത്തൊഴിലാളി രാജു കോട്യാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയടക്കം രണ്ടു പേര്‍ കീഴടങ്ങി. മുഖ്യപ്രതി മുഹമ്മദ് ആസിഫ്(22) പോലീസിലും സുഹൈല്‍ കോടതിയിലുമാണ് കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. 

ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലീസ് പറഞ്ഞു.  കേസില്‍ മുഹമ്മദ് അസ്‌വീര്‍ (19), അബ്ദുല്‍ മുത്തലിബ് (20), മുഹമ്മദ് ആസിഫ്(22) എന്നിവരും പ്രായപൂര്‍ത്തിയെത്താത്ത രണ്ടു പേരും നേരത്തെ അറസ്റ്റിലായിരുന്നു. 

കഴിഞ്ഞ 12നാണു രാജു കോട്യാന്‍ ദാരുണമായി കൊല്ലപ്പെട്ടത്. മുഖ്യപ്രതി ആസിഫ് ഇറച്ചിക്കോഴി കടത്തുന്ന ലോറിയില്‍ ഡ്രൈവറാണ്. നേരത്തെ ഒരു ബസ് കണ്ടക്ടറെ ആക്രമിച്ച കേസില്‍ പ്രതിയുമാണിയാള്‍. അസ്‌വീര്‍ ചിക്കന്‍ സ്റ്റാളില്‍ ജീവനക്കാരും മുത്തലീബും സൊഹൈലും നിര്‍മാണ തൊഴിലാളികളുമാണ്. പ്രായപൂര്‍ത്തിയെത്താത്തവരില്‍ ഒരാള്‍ പെയിന്റിംഗ് തൊഴിലാളിയും രണ്ടാമന്‍ കൂലിപ്പണിക്കാരനുമാണ്. നാട്ടുകാര്‍ നല്‍കിയ വിവരങ്ങളും ചില സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്നു സിറ്റി പോലീസ് കമ്മിഷണര്‍ എം.ചന്ദ്രശേഖര്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad