Type Here to Get Search Results !

Bottom Ad

വളാഞ്ചേരിയില്‍ റോഡപകടം: മൂന്നു പേര്‍ മരിച്ചു

മലപ്പുറം  (www.evisionnews.in): വളാഞ്ചേരിയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമ്മദ് നൗഷാദ്,റംസീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം.

കോട്ടപ്പുറം മൈതാനത്ത് രാത്രികാല ക്രിക്കറ്റ് കാണാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. റോഡ് സൈഡില്‍ ബൈക്ക് നിര്‍ത്തിയിട്ട് സംസാരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറി ഇവര്‍ക്കു മേല്‍ പാഞ്ഞു കയറുകയായിരുന്നു. മൂന്ന് പേര്‍ തത്ക്ഷണം മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad