കാസര്‍കോട്: (www.evisionnews.in) എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അഭിമാനകരമായ നേട്ടം. പരീക്ഷയെഴുതിയ 11,655 പേരില്‍ 10,984 പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി. 116 ആണ്‍കുട്ടികളും 259 പെണ്‍കുട്ടികളുമുള്‍പ്പെടെ 425 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്‌ളസും നേടി. എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 7688 കുട്ടികളില്‍ 7327 പേരും ജയിച്ചു. 133 ആണ്‍കുട്ടികളും 205 പെണ്‍കുട്ടികളുമുള്‍പ്പെടെ 338 പേരാണ് മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടിയത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 1415 കുട്ടികളില്‍ 1368 പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഒമ്പത് ആണ്‍കുട്ടികളും 68 പെണ്‍കുട്ടികളുമുള്‍പ്പെടെ 77 പേരാണ് മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടിയത്.
പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിനും വെള്ളച്ചാല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സിനും എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും നൂറുമേനി. 2007 മുതല്‍ പരവനടുക്കം സ്‌കൂളും 2008 മുതല്‍ വെള്ളച്ചാല്‍ സ്‌കൂളും തുടര്‍ച്ചയായാണ് നൂറുമേനി വിജയം കൊയ്യുന്നത്. പരവനടുക്കത്ത് പരീക്ഷയെഴുതിയ 35 പേരില്‍ ഏഴുപേരും വെള്ളച്ചാലില്‍ പരീക്ഷയെഴുതിയ 33 പേരില്‍ രണ്ടുപേരും മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടി.
വിദ്യാനഗറിലെ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിനും ചെര്‍ക്കള മാര്‍തോമ ബധിര വിദ്യാലയത്തിനും ഇത്തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി. അന്ധവിദ്യാലയത്തിലെ നാലുപേരും ബധിര വിദ്യാലയത്തിലെ 12 പേരുമാണ് ഉപരിപഠനത്തിന് അര്‍ഹരായത്. അന്ധവിദ്യാലയത്തിലെ കെ പ്രജിനക്ക് ഒമ്പത് എ പ്‌ളസും ഒരു വിഷയത്തിന് എയുമാണ് ലഭിച്ചത്.
keywords: ksd-district-sarkar-school-first-pass

Post a Comment
0 Comments