കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഉപ്പുവെള്ളം കലരാതിരിക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉടന്‍ വാട്ടര്‍ അതോറിറ്റി കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. പ്രശ്‌നത്തെ കുറിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജലവിഭവ വകുപ്പ് സെക്രട്ടറി വി.ജെ കുര്യനെ കാസര്‍കോട്ടേക്ക് നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട്ട് എത്തിയപ്പോള്‍ ജില്ലാ ആസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ കുടിവെള്ളത്തിലെ ഉപ്പുരസത്തിന്റെ തീവ്രത ബോധ്യപ്പെടുത്തിയിരുന്നു. പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഉപ്പുവെള്ളം കുടിച്ച് ഗതികെട്ട ഒരു വീട്ടമ്മയും പ്രശ്‌നത്തിന്റെ ഉമ്മന്‍ചാണ്ടിയെ ബോധ്യപ്പെടുത്തിയതും വലിയ വാര്‍ത്തയായിരുന്നു.
Keywords: Kasaragod-news-

Post a Comment
0 Comments