കാഞ്ഞങ്ങാട്: (www.eviisonnews.in) ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പീപ്പിള്‍സ് അക്കാദമി ഓഫ് സിവില്‍ സര്‍വീസസ് 30-ന് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കും. രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ സബ് കളക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്യും. കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ഡോ. ടി.പി.സേതുമാധവന്‍ ക്ലാസെടുക്കും. ഡോ. സി.ബാലന്‍, ഡോ. പി.കെ.ജയരാജന്‍ എന്നിവര്‍ വിശദീകരണം നല്കും.
സൗജന്യ രജിസ്ട്രേഷന് 0469 2205400, 9446865401 എന്നീ നമ്പറുകളില്‍ വിളിക്കാം. പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. പി.രാഘവന്‍, പ്രൊഫ. സി.ബാലന്‍, സെക്രട്ടറി ടി.കെ.രാജേഷ്, എം.എസ്.വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
keywords: career-guidance-class-kanhangad

Post a Comment
0 Comments