Type Here to Get Search Results !

Bottom Ad

റെയില്‍വേ ക്രോസിംഗ് ഭൂഗര്‍ഭ കേബിള്‍ തകരാറില്‍: നഗരം ഇരുട്ടിലായി

നീലേശ്വരം (www.evisionnews.in): റെയില്‍വേ ക്രോസിങ് ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ തകരാറിലായതോടെ നഗരം ഇരുട്ടിലായി. ചൊവ്വാഴ്ച രാത്രിയാണ് കേബിള്‍ തകരാറിലായത്. ഇതേത്തുടര്‍ന്ന് നിലച്ച വൈദ്യുതി താത്കാലികമായി കഴിഞ്ഞ ദിവസം രാവിലെ പുനഃസ്ഥാപിച്ചുവെങ്കിലും പിന്നീട് വീണ്ടും വൈദ്യുതി നിലച്ചു. വൈദ്യുതി നിലച്ചത് വെള്ളം പമ്പ് ചെയ്യുന്നതിനെയും ബാധിച്ചു. ആശുപത്രികളില്‍ ഉള്‍പ്പെടെ വെള്ളം മുടങ്ങി. വൈദ്യുതി പൂര്‍വസ്ഥിതിയില്‍ പുനസ്ഥാപിക്കാന്‍ ഇനിയും കാലതാമസം പിടിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

നീേലശ്വരം വൈദ്യുതി സെക്ഷന് കീഴിലെ 11 കെ.വി. പള്ളിക്കര ഫീഡറിലെ റെയില്‍വേ ക്രോസിംഗ് ഭൂഗര്‍ഭ കേബിള്‍ തകരാറായതിനാല്‍ നീലേശ്വരം നഗരപരിധിയില്‍ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അസി. എഞ്ചിനീയര്‍ അറിയിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad