കാഞ്ഞങ്ങാട്: (www.evisionnews.in) പാറപ്പള്ളി യത്തീംഖാനയില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം തുടങ്ങി. കൈത്തൊഴിലിലാണ് പരിശീലനം നല്കുന്നത്. ബുക്ക് ബൈന്‍ഡിങ്, കുട, സോപ്പ്, മെഴുകുതിരി, ചോക്ക്, ബാഗ് എന്നിവ നിര്‍മിക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്. 40-ലേറെ പേരുണ്ട് പരിശീലനത്തില്‍. സ്ഥാപന മാനേജര്‍ കൂടിയായ ബഷീര്‍ മങ്കയമാണ് പരിശീലകന്‍. വ്യക്തിത്വവികസനം, പാചക കല, പരിചരണം, ശുചിത്വം എന്നിവയില്‍ സമഗ്ര പരിശീലനവും സ്ഥാപനം ലക്ഷ്യംവെക്കുന്നു.
keywords: girls-hand-craft-parappalli-yatheem-khana

Post a Comment
0 Comments