Type Here to Get Search Results !

Bottom Ad

എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു


പുത്തിഗെ: (www.evisionnews.in)മുഹിമ്മാത്ത് ജൂനിയര്‍ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍ഷിഫിന് എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കന്നഡ മീഡിയം വിദ്യാര്‍ത്ഥി കൂടിയായ മുഹമ്മദ് അന്‍ഷിഫ് എല്ലാ വിഷയത്തിലും എ ഗ്രേഡ് നേടി മികച്ച വിജയം കരസ്ഥമാക്കി. മൂന്ന് വര്‍ഷത്തോളമായി മുഹിമ്മാത്ത് കോളേജ് ഓഫ് ജൂനിയര്‍ ശരീഅത്തില്‍ പഠനം നടത്തി വരുന്ന അന്‍ഷിഫ് ഉപ്പിനങ്ങാടി സ്വദേശി അബ്ദുറഹീം -ഹവ്വമ്മ ദമ്പതികളുടെ മകനാണ്.
പാഠ്യേതര മേഖലകളില്‍ മുമ്പും പ്രതിഭാത്വം തെളിയിച്ചിട്ടുള്ള അന്‍ഷിഫ് മുഹിമ്മാത്ത് ശരീഅത്ത് കോളേജില്‍ ഇസ്ലാമിക തിയോളജിയില്‍ ഉപരിപഠനത്തിന് അഡ്മിഷന്‍ നേടിയിരിക്കുകയാണ്.
ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ഹസന്‍ ഹിമമി സഖാഫി അറന്തോട്, ഇബ്രാഹിം സിദ്ദീഖി കുമ്പഡാജ, അബ്ദുല്ലത്തീഫി സിദ്ദീഖി മലപ്പുറം, ഇബ്രാഹിം ഖലീല്‍ ഹിമമി പെര്‍മുദ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad