Type Here to Get Search Results !

Bottom Ad

കാസർകോട് ലേബറേഴ്സ് ഡവലപ്മെന്റ് സൊസൈറ്റി ഉൽഘാടനം ഞായറാഴ്ച


കാസർകോട്:(www.evisionnews.in) ജില്ലയിലെ തൊഴിലാളികൾക്കായി പുതുതായി ആരംഭിക്കുന്ന സഹകരണ സ്ഥാപനമായ കാസർകോട് ലേബറേഴ്സ് ഡവലപ്മെന്റ് ആന്റ് സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉൽഘാടനം മെയ് ഒന്ന് ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കാസർകോട് എം.ജി റോഡിലുള്ള അറഫ ബിൾഡിംഗിൽ എസ്. ടി. യു ദേശിയ ജനറൽ സെക്രട്ടറി അഡ്വ: എം.റഹ്മത്തുള്ള നിർവ്വഹിക്കും.

എസ്.ടി.യു ദേശീയ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ വോർകുഡ്ലു, ഡയരക്ടർ ഇ.അബൂബക്കർ ഹാജി, സഹകരണ സംഘം അവിസ്റ്റന്റ് രജിസ്ട്രാർ എൻ.ജി സുരേന്ദ്രൻ നായർ എന്നിവർ സംബന്ധിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad