പഞ്ചായത്തുതല പര്യടനങ്ങളുടെ ഭാഗമായി നാളെ പുല്ലൂർ പെരിയ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കെ. സുധാകരൻ പര്യടനം നടത്തും. രാവിലെ 9 മണിക്ക് ചാലിങ്കാലിലെ ടി.വി ദേവദാസ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പൊതുയോഗത്തോടെയാണു പര്യടനം ആരംഭിക്കുക. 10 നു പുല്ലൂർ ഹൈവേ, 10.30 നു കൊടവലം, 11 നു അമ്പലത്തറയിൽ ഐ.എൻ.ടി.യു.സി നേതാവ് ശ്രീ. പി. രാഘവൻ സ്മാരക സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, 11 നു കാട്ടുമാടം, 12 നു കാഞ്ഞിരടുക്കം, 3.30 നു കല്യോട്ട്,4 നു പുളിക്കാൽ, 4.30 നു നെറ്റുവോട്ട്പാര, 5 നു ആയമ്പാറ, 5.30 നു കുണിയ എന്നിവിടങ്ങളീലെ പര്യടനത്തിനു ശേഷം 6 നു പെരിയ ടൌണിലാണു സമാപനം. പര്യടനത്തോടൊപ്പം തന്നെ ഈ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിക്കുകയും ചെയ്യും
key words; ksudakaran-prgrm-pullur

Post a Comment
0 Comments