ബദിയടുക്ക (www.evisionnews.in): വാടക ക്വാര്‍ട്ടേഴ്സിന്റെ വാതില്‍പൂട്ട് പൊളിച്ച് അമ്പതിനായിരം രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തളങ്കര ബാങ്കോട്ടെ മുഹമ്മദ് അര്‍ഫാസാ (22)ണ് അറസ്റ്റിലായത്. കന്യപ്പാടിയിലെ തിമോത്തി ഡിസൂസ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ പൂട്ട് പൊളിച്ചായിരുന്നു കവര്‍ച്ച.
ഏപ്രില്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയ വീട് നിര്‍മിക്കുന്നതിനായി തിമോത്തി ഡിസൂസ സ്വരൂപിച്ച് വെച്ച പണമായിരുന്നു മോഷണം പോയത്. കവര്‍ച്ചക്ക് ശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് ബദിയടുക്ക എസ്.ഐ. എ. ദാമോദരന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

Post a Comment
0 Comments