Type Here to Get Search Results !

Bottom Ad

എസ് എസ് എഫ് കൊമ്പോട് യൂണിറ്റ് സമ്മേളനം 8ന്


ദേലംപാടി: (www.evisionnews.in)ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് യൂണിറ്റുകളില്‍ സംഘടിപ്പിച്ച് വരുന്ന സമ്മേളനം കൊമ്പോട് യൂണിറ്റില്‍ ഏപ്രില്‍ 8ന് നടക്കും. കൊമ്പോട് വിദ്യാപുരം നഗരിയില്‍ ഉച്ചക്ക് രണ്ട് മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 3മണിക്ക് നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഉമര്‍ സഖാഫി പള്ളത്തൂരിന്റെ അധ്യക്ഷതയില്‍ ഹാരിസ് ഹിമമി സഖാഫി ഉദ്ഘാടനം ചെയ്യും. 'സാമൂഹിക വിദ്യാര്‍ത്ഥിത്വം' എന്ന വിഷയം അസ്‌ലം അഡൂര്‍ അവതരിപ്പിക്കും. 4മണിക്ക് താജുല്‍ ഉലമ, നൂറുല്‍ ഉലമ, പൊസോട്ട് തങ്ങള്‍, കെ.എം സൂപി എന്നിവരുടെ അനുസ്മരണത്തിന് അബ്ദുറസാഖ് സഖാഫി പള്ളങ്കോട് നേതൃത്വം നല്‍കും. സഫ്‌വാന്‍ ഹിമമി സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. 
വൈകുന്നേരം 6മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുള്ളേരിയ മേഖല മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മുത്ത് തങ്ങള്‍ അസ്സഖാഫ് മഞ്ഞംപാറയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സൂപ്പി മദനി കൊമ്പോടിന്റെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. ഹസൈനാര്‍ മിസ്ബാഹി കാമില്‍ സഖാഫി പ്രമേയ പ്രഭാഷണവും മുഹമ്മദ് ഫുളൈല്‍ അല്‍ഹാദി കോഴിക്കോട് മുഖ്യപ്രഭാഷണവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി പള്ളത്തൂര്‍ സ്മരണിക പ്രകാശനം ചെയ്യും. സുഹൈബ് പള്ളങ്കോട്, സയ്യിദ് അബ്ദുല്ല സഖാഫ്, ഹാരിസ് സഖാഫി തുടങ്ങിയവര്‍ പ്രസംഗിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad