Type Here to Get Search Results !

Bottom Ad

ഡോ. അമീന്‍ എത്തി; എല്‍ ഡി എഫ് പ്രചാരണം തുടങ്ങി


കാസര്‍കോട്: (www.evisionnews.in) ഇടത്-ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട്ടെത്തി ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടു. 

രാവിലെ പത്തുമണിയോടെ മംഗളൂരു എക്‌സ്പ്രസില്‍ കാസര്‍കോട്ടെറിങ്ങിയ അദ്ദേഹത്തെ സി പി എം-ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. സി പി എം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ടി കൃഷ്ണന്‍ (സി പി ഐ), സിജി മാത്യു (സി പി എം) എന്നിവര്‍ നേതൃത്വം നല്‍കി. 

റെയില്‍വെ സ്റ്റേഷനില്‍നിന്ന് നുള്ളിപ്പാടി മാര്‍ക്‌സ് ഭവനില്‍ മുന്നണി പ്രവര്‍ത്തകരുമായി ഡോ. അമീന്‍ കൂടിക്കാഴ്ച നടത്തി. അസീസ് കടപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ എന്‍ എല്‍ ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, കെ എ മുഹമ്മദ് ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. സിജി മാത്യു സ്വാഗതം പറഞ്ഞു. ഉച്ചക്ക് മൂന്ന് മണിക്ക് പുലിക്കുന്നിലെ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ചേരും.

keywords: dr-ameen-ldf-reach-ksd-convention

Post a Comment

0 Comments

Top Post Ad

Below Post Ad