കൊച്ചി: (www.evisoionews.in) മുന്‍ ക്രിക്കറ്റ് താരവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശ്രീശാന്ത് മലയാള സിനിമയില്‍ വേഷമിടുന്നു. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ടീം ഫൈവ് എന്ന സിനിമയിലാണ് ശ്രീശാന്ത് നായകവേഷത്തില്‍ അഭിനയിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ നില്‍ക്കവെ തിരുവനന്തപുരത്ത് നിന്നും ഇടവേള എടുത്ത് ശ്രീശാന്ത് ഫോര്‍ട്ട് കൊച്ചിയിലെ ടീം ഫൈവിന്റെ ലൊക്കേഷനില്‍ അഭിനയിക്കാന്‍ എത്തി. പിതാവ് ശാന്തകുമാരന്‍ നായരാണ് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ ശ്രീശാന്തിന്റെ നായിക. നേരത്തെ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ട ശ്രീശാന്തിന്റെ ഡാന്‍സ് റിയാലിറ്റി ഷോയിലെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
keywords-sreeshanth-film
Post a Comment
0 Comments