Type Here to Get Search Results !

Bottom Ad

ഇന്‍കം ടാക്‌സ് ഓഫീസിലെ സൗരോര്‍ജ്ജ പ്ലാന്റ് സ്വിച്ച്ഓണ്‍ ചെയ്തു


കാസര്‍കോട്: (www.evisionnews.in)  വിദ്യാനഗറിലെ ആദായനികുതി വകുപ്പ് കാര്യാലയത്തില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. ഓഫീസ് കെട്ടിടത്തിന്റെ മേല്‍കൂരയില്‍ സ്ഥാപിച്ച പ്ലാന്റിന്റെ പ്രവര്‍ത്തനം സ്വിച്ച് ഓണ്‍ ചെയ്ത് സംസ്ഥാന ആദായ വകുപ്പ് ചീഫ് കമ്മീഷണര്‍ പി ആര്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. 

കോഴിക്കോട് പ്രിന്‍സിപ്പല്‍ ഇന്‍കം ടാക്‌സ് കമ്മിഷണര്‍ പ്രണബ് കുമാര്‍ ദാസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഓഫീസര്‍ സനില്‍ ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മീഷണര്‍മാരായ പി എന്‍ ദേവദാസന്‍, എ മോഹന്‍, ഐ ആര്‍ എസ് അസോസിയേഷന്‍ നേതാവ് ബെന്‍ മാത്യുവര്‍ക്കി, ഐ ടി ജി ഒ എ ജന. സെക്രട്ടറി വി എം ജയദേവന്‍, കെ എസ് ഇ ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ പി സുരേന്ദ്രന്‍, സി എ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് എച് എസ് ഭട്ട്, മുന്‍ നഗരസഭ ചെയര്‍മാന്‍ എസ് ജെ പ്രസാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

ഇന്‍കം ടാക്‌സ് കണ്ണൂര്‍ ജോ. കമ്മീഷണര്‍ കെ. എ ചന്ദ്രകുമാര്‍ സ്വാഗതവും കാസര്‍കോട് ഐ ടി ഒ എ. മുരളീധരന്‍ നന്ദിയും പറഞ്ഞു.

keywords: income-tax-office-solar-plant-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad