Type Here to Get Search Results !

Bottom Ad

ആകാശത്ത് പട്ടങ്ങളുടെ വര്‍ണ്ണമേളം; കൈറ്റ് ഫെസ്റ്റ് സമാപിച്ചു


ബേക്കല്‍ : (www.evisionnews.in) പട്ടം പറത്തലിന്റെ ആവേശവും കൌതുകവും  സമ്മാനിച്ച ബേക്കല്‍ കൈറ്റ് ഫെസ്റ്റ് സമാപിച്ചു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്‌ളബ്ബ് ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെയും  പള്ളിക്കര  സഹകരണ ബാങ്കിന്റെയും വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെയും   സഹകരണത്തോടെയാണ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍  മേള ഒരുക്കിയത്.  

പേപ്പര്‍ പട്ട സങ്കല്‍പങ്ങളെ മാറ്റിമറിച്ച് കിലോകണക്കിനു 'ഭാരം വരുന്ന പട്ടങ്ങള്‍ വാനില്‍ പാറിപ്പറക്കുന്നത്   കൌതുക കാഴ്ചയായി. കൂറ്റന്‍ സര്‍ക്കിള്‍ പട്ടവും റഷ്യന്‍ പൂച്ചയും അടക്കം നിരവധി പട്ടങ്ങളാണ് വാനില്‍  പറന്നത്. സ്ത്രീകളും കുട്ടികളും അടക്കം പതിനായിരക്കണക്കിന് പേര്‍  പാര്‍ക്കില്‍ എത്തി. സമാപന സമ്മേളനം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്തു.  ഖാലിദ് സി പാലക്കി അധ്യക്ഷനായി.

keywords: sky-kite-bekal-fort-colorful

Post a Comment

0 Comments

Top Post Ad

Below Post Ad