Type Here to Get Search Results !

Bottom Ad

മേല്‍ക്കൂര തകര്‍ന്നു വീണു; വീട്ടുകാര്‍ രക്ഷപ്പെട്ടു


ബന്തടുക്ക: (www.evisionnnews.in) വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു, വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊളത്തിലെ ഗോപാലന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി  കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ന്നു വീണത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോകുന്നതിനു മുമ്പാണ് അപകടം. കിടപ്പു മുറിയില്‍ മുകളില്‍ നിരത്തിയ പലകയിലേക്കാണ് മേല്‍ക്കൂരയും ഓടും തകര്‍ന്നത്. അപകട സമയത്ത് ഗോപാലനും ഭാര്യയും പെണ്‍മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. 

മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് അവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വീടിന്റെ ഒരു ഭാഗം തകര്‍ന്നത് വില്ലേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി നിലം പതിക്കുകയായിരുന്നു. വീടിന്റെ ഭിത്തിയും തകര്‍ച്ചയെ നേരിടുന്ന അവസ്ഥയിലാണ്. കൂലിപ്പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന ഗോപാലന്റെ  കുടുംബം വീട് തകര്‍ന്നതോടെ ദുരിതത്തിലായിരിക്കുകയാണ്.

keywords: roof-collapse-house-man-save

Post a Comment

0 Comments

Top Post Ad

Below Post Ad