Type Here to Get Search Results !

Bottom Ad

വെടിക്കെട്ട്: അനുമതിക്ക് പിന്നില്‍ മന്ത്രിയുടെ സ്റ്റാഫ് അംഗം


കൊല്ലം: (www.evisionnews.in) വെടിക്കെട്ടിന് കൊല്ലം ജില്ലാ കലക്ടറും പോലീസ് ചീഫും അനുമതി നിഷേധിച്ചപ്പോള്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ശക്തമായി ഇടപെട്ടാണ് ലോക്കല്‍ പോലീസിലെ ചിലരില്‍നിന്ന് അനുമതി നേടിയെടുത്തതെന്ന് പുറത്തുവന്നു. ഈ വിവരം സംബന്ധിച്ച് എ.ഡി.ജി.പി അന്വേഷണം നടത്തും. 

വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കു തെരഞ്ഞെടുപ്പില്‍ വോട്ടു കിട്ടില്ലെന്നു ധരിപ്പിച്ചാണ് വെടിക്കെട്ടുകാര്‍ക്ക് വേണ്ടി മന്ത്രിയുടെ സ്റ്റാഫ് അംഗം ഇടപെടല്‍ നടത്തിയത്. മത്സര കമ്പമായതിനാലും ടണ്‍ കണക്കിനു സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാവുന്നതിനാലും അനുമതി നല്‍കാനാവില്ലെന്നു കലക്ടര്‍ എ. ഷൈനാമോളും കമ്മിഷണര്‍ പി. പ്രകാശും വ്യക്തമാക്കിയപ്പോള്‍ ആചാരവെടിക്കെട്ടുമാത്രമേ നടത്തുന്നുള്ളൂവെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഇടപെടല്‍. 

കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും (എ.ഡി.എം), ചാത്തന്നൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറു(എ.സി.പി)മാണ് നിയമപ്രകാരം വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. മത്സര കമ്പമായതിനാല്‍ എ.ഡി.എം. നേരത്തെതന്നെ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘാടകസമിതിയുടെ നേതൃത്വം ഏറ്റെടുത്ത് പേഴ്‌സണല്‍ സ്റ്റാഫ് അംഗം കമ്മിഷണര്‍ പ്രകാശിനെ സമീപിച്ചു. അനുമതി നല്‍കാന്‍ ചുമതലയുള്ള എ.സി.പിയുടെ ശിപാര്‍ശയില്ലാതെ ഇക്കാര്യത്തിലൊന്നും തനിക്ക് ചെയ്യാനാവില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. മാത്രമല്ല മത്സര കമ്പം നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പു നല്‍കിയതായും വിവരമുണ്ട്. ലോക്കല്‍ പോലീസിലെ ചിലരുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ ഭാഗമായി ആചാരപ്രകാരമുള്ള വെടികെട്ട് നടത്താന്‍ അനുമതി നേടിയെടുത്തത്. 

അധികൃതരുടെ ആവശ്യം ലംഘിച്ചു മത്സര കമ്പം തന്നെയാണ് ദുരന്ത ഭൂമിയില്‍ നടന്നത്. മത്സര കമ്പത്തിന് അനുമതി നല്‍കാന്‍ ഒത്താശ ചെയ്ത ഡിവൈ.എസ്.പി. അടക്കമുള്ള പത്തുപേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

keywords: fire-accident-paravoor-temple

Tags

Post a Comment

0 Comments

Top Post Ad

Below Post Ad