തൃശൂര്‍: (www.evisionnews.in) കൊല്ലം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് നടക്കുന്ന കരിമരുന്ന് പ്രയോഗത്തിന്റെ കാര്യത്തില്‍ ആശങ്ക. 15ന് വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടും 18നു പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും ഉച്ചയ്ക്ക് സമാപന വെടിക്കെട്ടും നടക്കേണ്ടതാണ്. 17ന് കുടമാറ്റത്തിനുശേഷം അമിട്ടുകള്‍കൊണ്ടുള്ള മിനി വെടിക്കെട്ടുമുണ്ട്. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ആകാശപ്പൂരം. കൊല്ലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ വി രതീശന്‍ തിങ്കളാഴ്ച അടിയന്തരയോഗം വിളിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി വെടിക്കെട്ട് എങ്ങനെ നടത്താമെന്ന കാര്യം യോഗം വിലയിരുത്തും.
സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ വെടിക്കെട്ട് നടത്താന്‍ തയ്യാറാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതര്‍ പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുന്നത് തൃശൂര്‍ പൂരത്തിനാണ്. വെടിക്കെട്ടിനിടെ അപകടങ്ങളും തൃശൂരില്‍ വളരെ കുറവേ ഉണ്ടായിട്ടുള്ളൂ. എവിടെയെങ്കിലും ദുരന്തമുണ്ടായതിന്റെ പേരില്‍ സമ്പൂര്‍ണ വെടിക്കെട്ട് നിരോധനം അശാസ്ത്രീയമാണെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.
2006 മെയ് നാലിന് പാടൂക്കാട് വെടിക്കെട്ട് നിര്‍മാണകേന്ദ്രത്തിലുണ്ടായ അപകടത്തില്‍ ലൈസന്‍സി അടക്കം എട്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്ന് ആ വര്‍ഷം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. എന്നാല്‍, പൂരം കഴിഞ്ഞ് മറ്റൊരു ദിവസം റവന്യൂ, എക്‌സ്പ്‌ളോസീവ് അധികൃതരുടെ സാന്നിധ്യത്തില്‍ വെടിക്കെട്ട് നടത്തി. വെടിക്കെട്ട് സാമഗ്രികള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ അധികംദിവസം അതു സൂക്ഷിച്ചുവയ്ക്കുന്നതും അപകടമാണ്.
keywords: trissur-security-increase-paravoor-fire
Post a Comment
0 Comments