ഉപ്പള: (www.evisionnews.in)എസ്.കെ.എസ്.എസ്.എഫ് ദഅ്വാ വിഭാഗമായ ഇബാദിന്റെ നേതൃത്വത്തില്‍ ബേക്കൂര്‍ ബദ്്രിയ ജുമാമസ്ജിദില്‍ സംഘടിപ്പ ഇബാദ് ക്യാമ്പ് ആത്മീയതയിലൂടെയും വിജ്ഞാനത്തിലൂടെയും ദഅ്വത്തിലേക്ക് വെളിച്ചം നല്‍കി സമാപിച്ചു. അബ്ദുല്ലാ റഹ്്മാനിയുടെ അധ്യക്ഷതയില്‍ സൈഫുള്ള തങ്ങള്‍ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഇബാദ് സംസ്ഥാന വര്‍കിംഗ് കണ്‍വീനര്‍ ശമീര്‍ ്അസ്ഹരി, ശരീഫ്, സലാം ഫൈസി പേരാല്‍, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, പിഎച്ച് അസ്ഹരി ആദൂര്‍, ഹസന്‍ അര്‍ഷദി, അബൂസാലിഹ് ഫൈസി, കബീര്‍ ഫൈസി, അബ്ദുല്‍ അസീസ് ബേക്കൂര്‍, മഹ്്മൂദ് മുസ്്ലിയാര്‍, മുഹമ്മദ് ഫൈസി പ്രസംഗിച്ചു.
keywords: skssf-ksd-ibad-camp

Post a Comment
0 Comments