Type Here to Get Search Results !

Bottom Ad

എന്‍.എ നെല്ലിക്കുന്ന് മൊഗ്രാല്‍ പുത്തൂരില്‍ പര്യടനം നടത്തി



മൊഗ്രാല്‍ പുത്തൂര്‍: (www.evisionnews.in) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ആദ്യഘട്ട പര്യടനം നടത്തി. എരിയാലില്‍ നിന്നും ആരംഭിച്ച പര്യടനം കുളങ്കര, ആസാദ് നഗര്‍, നീര്‍ച്ചാല്‍, പെരിയടുക്കം, ബ്ലാര്‍ക്കോട്, മജല്‍, പന്നിക്കുന്ന്, വലിയവളപ്പില്‍ , മൊഗര്‍, ബള്ളൂര്‍, കടവത്ത്, കോട്ടക്കുന്ന്, മൊഗ്രാല്‍ പുത്തൂര്‍, ചൗക്കി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. പൊതുമേഖല സ്ഥാപനമായ ഭെല്‍ ഫാക്ടറിയില്‍ എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി. 

യു.ഡി.എഫ് നേതാക്കളായ എ.എ ജലീല്‍, പി.എം മുനീര്‍ ഹാജി, മാഹിന്‍ കേളോട്ട്, എസ്.പി സലാഹുദ്ദീന്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, അഡ്വ പി.എ ഫൈസല്‍, കെ അബ്ദുല്ലക്കുഞ്ഞി, സിദ്ദീഖ് ബേക്കല്‍ , മുജീബ് കമ്പാര്‍, എം.എ നജീബ്, നാം ഹനീഫ, നാരായണന്‍, ശങ്കര്‍ നായിക്, മാധവന്‍, ബിജു, ഹലീമ ഷിനൂണ്‍, തഹ്സിന്‍ ചൗക്കി, അഷ്റഫ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. 

keywords: na-nellikkunn-request-vote

Post a Comment

0 Comments

Top Post Ad

Below Post Ad