തിരുവനന്തപുരം (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ ഇന്നറിയും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായും രാഹുല്‍ ഗാന്ധിയുമായും മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കാര്യങ്ങള്‍ പരിഹാരത്തിന്റെ വക്ക് വരെ എത്തിയിട്ടുണ്ടെന്ന് ചര്‍ച്ചക്ക് ശേഷം വിഎം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
അതേസമയം കൊച്ചിയിലെത്തിയ ശേഷം എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. പ്രത്യേക യോഗമെന്നും ചേര്‍ന്നിട്ടില്ലെന്നും നേതാക്കളെ കാണുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments