Type Here to Get Search Results !

Bottom Ad

വോളിത്തമ്പുരാക്കളെ വരവേല്‍ക്കാന്‍ ചെര്‍ക്കള ഒരുങ്ങി


ചെര്‍ക്കള (www.evisionnews.in): വടക്കന്‍ കേരളത്തില്‍ ആവേശത്തിര പെയ്യിച്ചു കൊണ്ട് വിന്നേഴ്‌സ് ചെര്‍ക്കളയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കളയില്‍ ഇന്നു മുതല്‍ പത്ത് വരെ നടക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയിലെ പ്രമുഖ വോളിത്തമ്പുരാക്കന്മാര്‍ പന്തുതട്ടാനെത്തുന്ന ടൂര്‍ണമെന്റിന് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ കൂറ്റന്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍ കളികാണാനുള്ള സൗകര്യവും ഉണ്ടാകും. ചെര്‍ക്കള സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. ശശി വടകരയുടെ നേതൃത്വത്തിലാണ് സ്‌റ്റേഡിയം ഒരുക്കിയിരിക്കുന്നത്.

ഒ.എന്‍.ജി.യു.സി ഡെറാഡൂണ്‍, ബി.പി.സി.എല്‍ കൊച്ചിന്‍, ഇന്ത്യന്‍ നേവി, ഐ.ഒ.ബി ചെന്നൈ, കെ.എസ്.ഇ.ബി വെസ്റ്റേണ്‍ റെയില്‍വെ, ഐസിഎഫ് ചെന്നൈ എന്നീ പുരുഷ ടിമുകള്‍ക്ക് പുറമെ കേരള പൊലീസ്, അസപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി, കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജ്, സെന്റ് ജോസഫ് കോളജ് ഇരിഞ്ഞാലക്കട എന്നീ വനിതാ ടീമുകളും കോര്‍ട്ടിലിറങ്ങും. മത്സരത്തില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര താരങ്ങളടങ്ങിയ ടീമുകള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. 

വൈകിട്ട് 7.30ന്് ഉദ്ഘാടന പരിപാടിയോടെ ആരംഭിക്കുന്ന ആദ്യമത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ കെ.എസ്.ഇ.ബിയും രാജസ്ഥാനും വനിത വിഭാഗത്തില്‍ കേരള പൊലീസും കൃഷ്ണമേനോന്‍ കോളജും തമ്മില്‍ ഏറ്റുമുട്ടും. ഒന്നാം സ്ഥാനക്കാര്‍ക്ക് രണ്ടര ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രുപയും സമ്മാനമായി നല്‍കും. ചെര്‍ക്കളയുടെ രാത്രിയെ പകലാക്കി മാറ്റുന്ന വോളിമാമാങ്കത്തിന് ഏപ്രില്‍ 10നു സമാപനമാകും. ഉരുകുന്ന വെയിലിലും കളി വിജയകരമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് സംഘാടകരും നാട്ടുകാരും.



Post a Comment

0 Comments

Top Post Ad

Below Post Ad