Type Here to Get Search Results !

Bottom Ad

ബേക്കല്‍ കൈറ്റ് ഫെസ്റ്റ്: പരീക്ഷണപറത്തല്‍ ഇന്ന്

കാസര്‍കോട് (www.evisionnews.in): ലയണ്‍സ് ക്ലബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്, വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെയും ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെയും പള്ളിക്കര സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെ ഒമ്പത്, പത്ത് തീയതികളില്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന 'ബേക്കല്‍ കൈറ്റ് ഫെസ്റ്റിന്റെ മുന്നോടിയായി വൈകിട്ട് നാലു മണിക്ക് പരീക്ഷണ പറത്തല്‍ നടക്കും. 

പരീക്ഷണ പറത്തലിന് ഉപയോഗിക്കുന്നത് ഇറ്റാലിയന്‍ പരമ്പരാഗത പട്ടമായ 'സര്‍ക്കിള്‍ കൈറ്റാണ്. പട്ടത്തിന് 45 മീറ്റര്‍ ചുറ്റളവുണ്ട്. പാരച്യൂട്ട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന റിപ്‌സ്റ്റോപ്പ് നൈലോണ്‍ ഉപയോഗിച്ചാണ് നിര്‍മാണം. പതിനഞ്ചര കിലോ ഭാരമുള്ള ഈ പട്ടം കാറ്റ് അകത്ത് കയറിയാല്‍ 1500 കിലോ ഭാരമായിതീരും. കയറിന്റെ നീളം 500 അടിയാണ്. 10 അടി മുതല്‍ 25 അടി വരെ ഉയരത്തില്‍ പറക്കും. സാങ്കേതികമായി നിര്‍മാണ ചുമതല വഹിച്ചിരിക്കുന്നത് ന്യൂസിലാന്‍ഡിലെ പീറ്റര്‍ ലിനന്‍ ആണ്. വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെ സ്ഥാപകനായ അബ്ദുല്ല മാളിയേക്കലാണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. 

സര്‍ക്കിള്‍ കൈറ്റിന് ദുബായ് രാജ്യാന്തര പട്ടം പറത്തല്‍ ഉല്‍സവത്തില്‍ ബെസ്റ്റ് പോപ്പുലര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. ഗുജറാത്തില്‍ നടന്ന ദേശീയ പട്ടം പറത്തല്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനവും ഇതിനായിരുന്നു. പട്ടത്തിന്റെ നിര്‍മാണ ചെലവ് രണ്ടര ലക്ഷം രൂപയാണ്. ഉത്തര മലബാറില്‍ ആദ്യമായാണ് സര്‍ക്കിള്‍ കൈറ്റ് പ്രദര്‍ശിപ്പിക്കുന്നത്. പട്ടം പറത്തണമെങ്കില്‍ കാറ്റിന് ആറ് മുതല്‍ 12 നോട്ടിക്കല്‍ മൈല്‍ വേഗം വേണം.

Post a Comment

0 Comments

Top Post Ad

Below Post Ad