പൊയ്‌നാച്ചി (www.evisionnews.in): ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂരിലെ അജിത്ത് (28), പള്ളിക്കരയിലെ ശരത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12മണിയോടെ പൊയ്‌നാച്ചി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.
മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന വിനോദയാത്രാ സംഘം സഞ്ചരിച്ച ട്രാവറും ബോവിക്കാനത്ത് തെയ്യംകെട്ട് കാണാന്‍ പോയ സംഘം സഞ്ചരിച്ച മിനി ലോറിയുമാണ് അപകടത്തില്‍ പെട്ടത്. ട്രാവലറില്‍ 11 പേരും ലോറിയില്‍ എട്ടു പേരുമാണ് ഉണ്ടായിരുന്നത്.
അപകടത്തില്‍ പരിക്കേറ്റ പള്ളിക്കര മഠത്തിലെ ശേഖരയുടെ മകന്‍ സതീഷ് (25), ശശിയുടെ മകന്‍ സുധീഷ് (19), പാണത്തൂര്‍ ഒടയംചാലിലെ ഗോപാലന്റെ മകന്‍ അഖില്‍ (20), രാഗേഷ് (22), ഷാജി (27), രമ്യ, രേഷ്മ, സുമിത ഉള്‍പ്പെടെ 17 ഓളം പേരെ കാസര്‍കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ എസ്.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ ഫോഴ്സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Kasaragod-news-accident-poinachi

Post a Comment
0 Comments