മഞ്ചേശ്വരം: (www.evisionnews.in) പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൊട്ടിപ്പൊളിഞ്ഞ ബഡാജെ റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്.
ഒന്നരവര്‍ഷം മുമ്പാണ് റോഡ് ടാര്‍ ചെയ്തത്. 25 ലക്ഷം രൂപ ചെലവഴിച്ച് പണിത റോഡ് മാസങ്ങള്‍ക്കകം തകര്‍ന്നിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാമെന്ന് അന്ന് അധികൃതര്‍ നാട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, ഒരു നടപടിയുമെടുത്തില്ല.
മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായതോടെ ഇതുവഴിയുള്ള യാത്ര ഏറെ ക്ലേശകരമായി. നൂറോളംപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു.
keywords: siege-road-journey-difficult-badaje
Post a Comment
0 Comments