Type Here to Get Search Results !

Bottom Ad

കാലിന് പരുക്കേറ്റ വി ശിവന്‍കുട്ടി വീല്‍ചെയറില്‍ പ്രചരണം തുടങ്ങി


തിരുവനന്തപുരം: (www.evisionnews.in) വേദനകളെ പുല്ലാക്കി  വീണ് കാലിന് പരുക്കേറ്റ സി പി എം നേതാവ് വി ശിവന്കുട്ടി വീല്‌ചെയറില് നേമം മണ്ഡലത്തില് പ്രചരണം തുടങ്ങി. പരിപൂര്ണവിശ്രമമെന്ന ഡോക്ടര്മാരുടെ നിര്‌ദ്ദേശത്തെ മാറ്റിവെച്ചാണ്  ശിവന്കുട്ടി പ്രചരണത്തിനിറങ്ങിയത്.

കാലിന് പരുക്കേറ്റ് വിശ്രമത്തിലാണെന്നും ഒരാഴ്ച്ച പ്രചാരണരംഗത്തുണ്ടാകില്ലെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ശിവന്കുട്ടിയുടെ വീഴ്ച്ച കേരളമറിഞ്ഞത്. ഇതറിഞ്ഞ് എതിരാളി ഒ രാജഗോപാല്‌സന്ദര്ശിച്ചതോടെ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വി ശിവന്കുട്ടിയുടെ വീഴ്ച്ച വന്‍ വാര്‍ത്തയായി. നേമം നിലനിര്ത്തുകയെന്നത് മൂന്നാം തവണ മത്സരിക്കുന്നവി ശിവന്കുട്ടിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നം കൂടിയാണ്. 

ഏതായാലും രാവിലെ സ്ഥാനാര്ത്ഥിയെ നടുറോഡില്‌വീല്‌ചെയറില്കണ്ടതിന്റെ അമ്പരപ്പിലായിരുന്നു നേമത്തെ വോട്ടര്മാര്. സോളാര് കേസിലും ബാര്‌കോഴയിലും നിയമസഭയക്കകത്ത് സര്ക്കാരിനെതിരായ പടനീക്കത്തില് മുന്നണി പോരാളിയായിരുന്നുവി ശിവന്കുട്ടി. ആ ആവേശം പ്രചാരണ രംഗത്തും അദ്ദേഹം വിടാതെ തുടരുകയാണ്. സരിതയുടെ വിവാദകത്ത് പുറത്തുവന്ന സാഹചര്യത്തില് മുഖ്യമന്ത്രിയും സരിതയും നുണപരിശോധനയ്ക്ക് വിധേയരാകണമെന്നാണ് വി ശിവന്കുട്ടിയുടെ ആവശ്യം.

keywords: shivan-kutti-mla-wheel-chair

Tags

Post a Comment

0 Comments

Top Post Ad

Below Post Ad