Type Here to Get Search Results !

Bottom Ad

സുധീരനെതിരെ വെടിയുതിര്‍ത്ത് ബെന്നി ബെഹനാന്‍ പിന്മാറി


കൊച്ചി: (www.evisionnews.in) തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ബെന്നി ബഹനാന്‍ പിന്മാറി. സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാനിരിക്കെ തികച്ചും നാടകീയമായിട്ടായിരുന്നു ബെന്നിയുടെ പിന്മാറ്റം.കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് താല്‍പര്യമില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലാത്തതു കൊണ്ടാണ് ഈ തീരുമാനമെന്ന് ബെന്നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബെന്നി ബഹനാന് പകരം മുന്‍ എം.പി: പി.ടി.തോമസിനെ മത്സരിപ്പിക്കണമെന്ന് സുധീരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, കെ. ബാബു എന്നിവര്‍ക്കൊപ്പം ഒഴിവാക്കണമെന്ന് സുധീരന്‍ നിലപാടെടുത്ത കൂട്ടത്തിലുള്ളയാളാണ് ബെന്നിയും.

തന്റെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി നിരീക്ഷക സമിതി പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കര മണ്ഡലം. അവിടത്തെ എം.എല്‍.എയായ തനിക്കു നേരെ പ്രതിപക്ഷം പോലും ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ബൂത്ത് തലത്തില്‍ പോലും എന്നെക്കുറിച്ച് പരാതി ഉയര്‍ന്നിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതിസന്ധി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ബെന്നി പറഞ്ഞു.

keywords: sudheeran-benni-behnan-against-sudeeran



Tags

Post a Comment

0 Comments

Top Post Ad

Below Post Ad