Type Here to Get Search Results !

Bottom Ad

നിയമമുണ്ടായിരുന്നില്ലെങ്കില്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരുടെ തല കൊയ്യുമായിരുന്നു: ബാബാ രാംദേവ്


ഹരിയാന: (www.evisionnnews.in) ഇന്ത്യയില്‍ നിയമവ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറാത്ത ലക്ഷക്കണക്കിന് പേരുടെ തലയറുത്തേനെയെന്ന് രാംദേവ്. ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറാകാത്ത മുസ്ലീങ്ങളെ ലക്ഷ്യം വെച്ചാണ് യോഗ ഗുരുവിന്റെ ഭീഷണി. ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറല്ലെന്ന് ഏതെങ്കിലും മതവിഭാഗം പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് രാജ്യത്തോട് താത്പര്യമില്ലെന്നാണ് അത് കാണിക്കുന്നതെന്നും വിവാദ സ്വാമി രാംദേവ് തുടര്‍ന്നു. റോഹ്തക്കില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാംദേവ്. 

ചില തൊപ്പി വെച്ച ആളുകള്‍ എഴുന്നേറ്റ് നിന്ന് പറയും നിങ്ങള്‍ എന്റെ തലയറുത്താലും ഞാന്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറല്ലെന്ന്. ഈ രാജ്യത്ത് ഒരു നിയമമുണ്ടായിപ്പോയി. ഇല്ലായിരുന്നെങ്കില്‍ ഓരോരുത്തരെയായി തലയറുത്തേനെ. എന്നാല്‍ ഞങ്ങള്‍ ഈ രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കാത്തത്. അല്ലായിരുന്നെങ്കില്‍ ഭാരതമാതയെ അപമാനിക്കുന്നത് കണ്ടുനില്‍ക്കില്ലായിരുന്നു. ഒരാളുടേയോ ആയിരങ്ങളുടേയോ അല്ല. ലക്ഷക്കണക്കിന് പേരുടെ തല അറുത്തേനെയെന്നും രാംദേവ് പറയുന്നു. നമ്മള്‍ ഹിന്ദുവോ സിഖോ മുസ്ലീമോ ക്രിസ്ത്യനോ ആകട്ടെ, ആദ്യം നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണെന്ന് ഓര്‍ക്കണമെന്നും രാം ദേവ് പറയുന്നു.

keywords: bharath-matha-ki-jai-baba-ram-dev
Tags

Post a Comment

0 Comments

Top Post Ad

Below Post Ad