ചെറുവത്തൂര്‍:(www.evisionnews.in)അനുജന്‍ കഞ്ചാവുമായി പിടിയിലായി മണിക്കൂര്‍ തികയുംമുമ്പ് മോഷ്ടിച്ച ബൈക്കുമായി ജ്യേഷ്ഠനും പൊലീസ് പിടിയില്‍.രാമന്തളി വടക്കുമ്പാട്ടെ കൃഷ്ണന്റെ മക്കളായ മിഥുന്‍കൃഷ്ണന്‍(24), യദുകൃഷ്ണന്‍(27) എന്നിവരെയാണ് ചന്തേര എസ്.ഐ.ഇ അനൂപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി നടത്തിയ പട്രോളിംഗിനിടയിലാണ് ഇവരുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കരിപ്പൂര്‍ തങ്കയത്ത് വെച്ചാണ് മിഥുന്‍ കൃഷ്ണനെയും, ഒളവറിയിലെ കുഞ്ഞിരാമന്റെ മകന്‍ അക്ഷയ്കുമാറിനെ(19)യും പൊലീസ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിച്ച ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പത്തൊന്‍പത് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ്.ഐ.യുടെ നേതൃത്വത്തില്‍ വീണ്ടും പട്രോളിംഗ് നടത്തവെയാണ് മിഥുന്‍കൃഷ്ണന്റെ ജ്യോഷ്ഠന്‍ യദുകൃഷ്ണനും സുഹൃത്ത് ഇളമ്പച്ചിമൈതാനിയിലെ ആബിദിന്റെ മകന്‍ പി.മുബാറകും (19) പിടിയിലാകുന്നത്. മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടയില്‍ തൃക്കരിപ്പൂര്‍ തങ്കയം തട്ടാര്‍കടവ് പാലത്തിനടുത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്.
പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നുമാണ് ബൈക്ക് മോഷ്ടിച്ചുകൊണ്ടുവന്നതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. പയ്യന്നൂര്‍, പഴയങ്ങാടി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിയായ മിഥുന്‍കൃഷ്ണന്‍ ഈയിടെയാണ് ജയിലില്‍ നിന്നിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments