Type Here to Get Search Results !

Bottom Ad

പെയ്ഡ് ന്യൂസുകള്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും


കാസര്‍കോട്:(www.evisionnews.in)തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് ന്യൂസുകളും മറ്റും നിരീക്ഷിക്കുകയും പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്ന മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ. ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. ദൃശ്യ, പത്രമാധ്യമങ്ങളില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രം അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ വന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായി എഡിറ്റോറിയല്‍ രൂപത്തില്‍ വരുന്ന പെയ്ഡ്‌ന്യൂസുകള്‍ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനത്തില്‍ ഉള്‍പ്പെടുത്തും. യോഗത്തില്‍ എം സി എം സി അംഗങ്ങളായ സബ് കളക്ടര്‍ ജോഷി മൃണ്‍മയി ശശാങ്ക്, നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, ജില്ലാ ലോ ഓഫീസര്‍ എം. സീതാരാമ, പ്രൊഫ: വി ഗോപിനാഥന്‍ എന്നിവര്‍ സംബന്ധിച്ചു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി.എ ജൂഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.പി മഹാദേവ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad