കാഞ്ഞങ്ങാട്:(www.evisionnews.in)ചീട്ടുകളിക്കേസില്‍ കോടതി വിധിച്ച ഇരുന്നൂറുരൂപ പിഴയടക്കില്ലെന്ന് പറഞ്ഞ പ്രതി വീണ്ടും ജയിലിലായി.കള്ളാര്‍ ആടകത്തെ സുകുമാരന്റെ മകന്‍ കെ.എസ്.ബിനുവിനെയാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി(ഒന്ന്) പത്തുദിവസം തടവിന് ശിക്ഷിച്ചത്.
ഡിസംബര്‍ 31 ന് ആടകം കള്ള് ഷാപ്പിന് സമീപം പുള്ളിമുറിയെന്ന ചൂതുകളിക്കിടയില്‍ അഞ്ചുപേരെ രാജപുരം പോലീസ് പിടികൂടിയിരുന്നു. ഇതില്‍ നാലുപേര്‍ നേരത്തെ കോടതിയില്‍ ഹാജരായി പിഴയടച്ചു. എന്നാല്‍ ബിനു കോടതിയില്‍ ഹാജരാകാതെ മാറി നില്‍ക്കുകയായിരുന്നു.
ഇതിനിടയില്‍ പൊതുസ്ഥലത്ത് പരസ്യമദ്യപാനം നടത്തിയെന്നതിന് പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ ജയിലില്‍ റിമാന്റിലായ ബിനുവിനെ കഴിഞ്ഞ ദിവസം ചീട്ടുകളിക്കേസില്‍ പ്രത്യേക വാറണ്ടുപയോഗിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി 200 രൂപ പിഴയും അല്ലെങ്കില്‍ 10 ദിവസം തടവിനും ശിക്ഷിച്ചത്
Post a Comment
0 Comments