Type Here to Get Search Results !

Bottom Ad

ജോണി നെല്ലൂരിനെ പിന്തുണയ്ക്കില്ല; നികേഷ് കുമാറിനു പാര്‍ട്ടി ചിഹ്നം


തിരുവനന്തപുരം: (www.evisionnews.in) കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടിയില്‍ നിന്നു പുറത്തു വന്ന ജോണി നെല്ലൂരിനെ പരിഗണിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കണമെന്നും ധാരണയായി. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്രകാരമാണ് പുതിയ തീരുമാനം. 

നേരത്തെ നികേഷ് സ്വതന്ത്രനാകുന്നതാണ് നല്ലതെന്നു നിര്‍ദേശിച്ചത് കണ്ണൂര്‍ ജില്ലാ നേതൃത്വം തന്നെയായിരുന്നു. തുടര്‍ന്നാണു നികേഷ് അടക്കം എട്ടുപേരെ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം സ്വതന്ത്രസ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.

എന്നാല്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടി ചിഹ്നത്തിലല്ലാത്ത സ്ഥാനാര്‍ഥിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണു സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. അഴീക്കോട് മണ്ഡലത്തില്‍ ഇതുവരെ സിപിഎം സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇടതുപക്ഷത്തിനായി മല്‍സരിച്ചിട്ടുള്ളതെന്നും പരിചയമല്ലാത്ത ചിഹ്നമാണെങ്കില്‍ പരമ്പരാഗത വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിച്ചാല്‍ നികേഷ് സിഎംപിയുടെ സ്ഥാനാര്‍ഥിയാണെന്നു വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ടായിരുന്നു



Tags

Post a Comment

0 Comments

Top Post Ad

Below Post Ad