Type Here to Get Search Results !

Bottom Ad

സമ്മതിദായക ബോധവല്‍ക്കരണം നാളെ കാവ്യാ മാധവനെത്തും


കാസര്‍കോട്:(www.evisionnews.in)നിയമസഭാതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗം നടപ്പാക്കുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ ചലച്ചിത്രതാരം കാവ്യാ മാധവന്‍ പങ്കാളിയാകുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 3.30ന് ഭീമനടി ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കാവ്യ സൈന്‍വാളില്‍ ഒപ്പുവെക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 

ഞാന്‍ വോട്ടു ചെയ്യും എന്റെ കടമ നിറവേറ്റും സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന സന്ദേശം നല്‍കുന്നതാണ് സൈന്‍വാള്‍. തുടര്‍ന്ന് സമ്മതിദാനാവകാശത്തിന്റെ മഹത്വം വിളിച്ചോതുന്ന സമൂഹപ്രതിജ്ഞ കാവ്യ ചൊല്ലിക്കൊടുക്കും. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, സ്വീപ് സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, നോഡല്‍ ഓഫീസര്‍ വി എ ജൂഡി തുടങ്ങിയവര്‍ സംബന്ധിക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ട് ലക്ഷം പേര്‍ വോട്ട് ചെയ്തിരുന്നില്ല. വോട്ടവകാശമുളള മുഴുവന്‍ ആളുകളും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുളളത്. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) സംവിധാനത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടപ്പിലാക്കുന്നത്.ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്ത് പരിശീലനം നേടാം. ജില്ലയില്‍ വിപുലമായ പോസ്റ്റര്‍ പ്രചാരണം, ബാനറുകള്‍, ലഘുലേഖാ വിതരണം, വോട്ട് വണ്ടി പര്യടനം, ഫെയ്‌സ് ബുക്ക് പ്രബന്ധരചനാ മത്സരം, കൂട്ടയോട്ടം, സമൂഹപ്രതിജ്ഞ, കോളേജ് പര്യടനം, തെരുവ് നാടകങ്ങള്‍ തുടങ്ങി വിവിധ തലങ്ങളിലുളള ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും പരിപാടികളുടെ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad