Type Here to Get Search Results !

Bottom Ad

രാഷ്ട്രീയക്കളി വേണ്ടെന്ന് സരിതയോട് ഹൈക്കോടതി.


കൊച്ചി :(www.evisionnews.in) രാഷ്ട്രീയക്കളിയില്‍ കോടതിക്ക് താല്‍പര്യമില്ലെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ. സോളര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത.എസ്.നായരുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പരാമര്‍ശം. ഒരു പ്രതിക്ക് സിബിഐ അന്വേഷണം ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. സരിതയ്ക്ക് വിശ്വാസ്യതയില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതിയുമായി വന്നത് തിരഞ്ഞെടുപ്പ് കാലത്താണ്.
സോളര്‍ കമ്മിഷനില്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് കോടതി തള്ളിയത്. മുഖ്യമന്ത്രിക്കെതിരെ തെളിവുനല്‍കാമെന്ന് സരിത കോടതിയില്‍ അറിയിച്ചു. എന്നാല്‍ ശ്രീധരന്‍ നായര്‍ക്കുവേണ്ടി ഒരു പ്രതി തെളിവുനല്‍കേണ്ട. ആവശ്യമെങ്കില്‍ ശ്രീധരന്‍നായര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴമ്പുള്ള ഒട്ടേറെ കേസുകളില്‍ സിബിഐ അന്വേഷണാവശ്യം നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഇത്തരം പരാതിയെന്നും കോടതി നിരീക്ഷിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad