Type Here to Get Search Results !

Bottom Ad

വയറ് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു


കാസര്‍കോട്: (www.evisionnews.in) വയറ് വേദനയെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. എതിര്‍ത്തോടിലെ തൈര അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ ഖാദറാ(31)ണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് വയറ് വേദന തുടങ്ങിയത്. വേദന മൂര്‍ച്ഛിച്ചതിനാല്‍ ഇന്നലെ രാവിലെ ബദിയടുക്കയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് മരിച്ചത്. 

ആസ്യുമ്മയാണ് മാതാവ്. ഭാര്യ: സാബിറ. മക്കളില്ല. സഹോദരങ്ങള്‍: ഷാഫി, ഖദീജത്ത് സൈറ, സുമയ്യ, ഷാക്കിറ. മയ്യത്ത് ഇന്ന് ഉച്ചയോടെ എതിര്‍തോട് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ ഖബറടക്കി.

keywords: death-stomach-pain-ksd

Post a Comment

0 Comments

Top Post Ad

Below Post Ad