മഞ്ചേശ്വരം:(www.evisionnews.in)മെയ് 16ന് നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി എസ് .ടി .യു യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങളുടെ ജില്ലാതല ഉൽഘാടനം ബങ്കര മഞ്ചേശ്വരത്ത് എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു.മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി അധ്യ ക്ഷത വഹിച്ചു.
എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ റഹ്മാൻ ബന്ദിയോട്, സെക്രട്ടറി ഉമ്മർ അപ്പോളോ, ജില്ലാ പഞ്ചായത്ത് മെമ്പർ മുംതാസ് സമീറ, അബ്ദുൾ റഹ്മാൻ വളപ്പ്, ബി.എം അഷ്റഫ്, ഖാദർ മൊഗ്രാൽ, ഗോൾഡൻ റഹ്മാൻ, ബി.എം അബൂബക്കർ ,മോണിയ പച്ചമ്പള പ്രസംഗിച്ചു

Post a Comment
0 Comments