Type Here to Get Search Results !

Bottom Ad

സ്നേഹാദരവും തെരെഞ്ഞെടുപ്പ് പ്രചരണ കൺവെൻഷനും നടത്തി.


ഷാർജ: (www.evisionnews.in)ഷാർജ തൃക്കരിപ്പൂർ മണ്ഡലം കെ എം സി സി യുടെ നേത്രത്വത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ പി കുഞ്ഞിക്കണ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രവാസ ലോകത്ത് തുടക്കം കുറിച്ച് കൊണ്ട് വിപുലമായ തെരെഞ്ഞെടുപ്പ് കൺവെൻഷനും 35 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷാർജ സംസ്ഥാന കെ എം സി സി പ്രവർത്തക സമിതി അംഗം ബി എസ് മഹമൂദി നു സ്നേഹാദരവും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് ജമാൽ ബൈത്താൻസിന്റെ അധ്യക്ഷതയിൽ യു എ ഇ കേന്ദ്ര കെ എം സി സി വൈസ് പ്രസിഡണ്ട് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി വക ബി എസ് മഹമൂദിനുള്ള ഉപഹാര സമർപ്പണം യു എ ഇ കേന്ദ്ര കെ എം സി സി വൈസ് പ്രസിഡണ്ട് എം സി ഹുസൈനാർ ഹാജി എടച്ചാക്കൈ നിർവ്വഹിച്ചു. ഷാർജ സംസ്ഥാന കെ എം സി സി സെക്രട്ടറി ഷാഫി ആലക്കോട് വലിയ പറമ്പ പഞ്ചായത്ത് കെ എം സി സി വക പൊന്നാട അണിയിച്ചു.

ജില്ലാ ഉപാധ്യക്ഷൻമാരായ സി ബി കരീം, ഖലീലുറഹ്മാൻ കാശിഫി, ജില്ലാ സെക്രട്ടറി നസീബ് ചന്ദേര, ദുബൈ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് ഏ ജി എ റഹ്മാൻ, അൽഐൻ കാസർകോട് ജില്ലാ സെക്രട്ടറി നാസർ വലിയ പറമ്പ, അബൂദാബി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സത്താർ കുന്നുംകൈ, ഷാർജ തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികളായ ടി കെ അസീസ് പടന്ന, മഹമൂദ് തൈക്കടപ്പുറം, ഷാഫി വലിയ പറമ്പ, മുഹമ്മദ് മണിയനൊടി, സുഹൈൽ വലിയ, മുസ്തഫ തെക്കെക്കാട്, ഉനൈസ് അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad