Type Here to Get Search Results !

Bottom Ad

ഭാരത് മാതാ കീ ജയ് ഇസ്ലാമിക വിരുദ്ധം: ആലിക്കുട്ടി മുസ്ലിയാര്‍


കോഴിക്കോട്: (www.evisionnews.in) ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രമുഖ മതപണ്ഡിതനും സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍. മലയാളത്തിലെ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുസ്ലിയാരുടെ പ്രതികരണം. മുസ്ലിംകള്‍ ബിംബാരാധനയെ അംഗീകരിക്കുന്നില്ല. ഭാരത് മാതാ എന്ന സംജ്ഞ ബിംബാരാധനയുമായി ഇഴചേര്‍ന്നുനില്‍ക്കുന്നതാണ്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുന്നതിനോട് ദേശീയ തലത്തിലുള്ള മുസ്ലിം സംഘടനകള്‍ക്കുള്ള എതിര്‍പ്പ് തന്നെയാണ് കേരളത്തിലുള്ള മുസ്ലിം സംഘടനകള്‍ക്കുള്ളത്. ആലിക്കുട്ടി മുസ്ലിയാര്‍ വിശദീകരിച്ചു. 

തന്റെ നേതൃത്വത്തിലുള്ള സമസ്തയുടെ നയം ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നതല്ല. ഇതിന്റെ അര്‍ത്ഥം യു ഡി എഫിനോട് ചേര്‍ന്നാണോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാനും മുസ്ലിയാര്‍ തയ്യാറായില്ല. കേരളത്തിലെ മുസ്ലിം മനസ്സ് ഇടതുപക്ഷത്തോടൊപ്പമാണെന്ന പിണറായി വിജയന്റെ വിലയിരുത്തലുകള്‍ അദ്ദേഹത്തിന്റെ വെറും ആഗ്രഹം മാത്രമാണെന്നും എല്ലാം കാത്തിരുന്നുകാണാമെന്നും മുസ്ലിയാര്‍ പറഞ്ഞു. മുസ്ലിം മനസ്സ് ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കണമെന്ന ചിലരുടെ ആവശ്യത്തോട് തനിക്ക് യോജിപ്പില്ലെന്നും സമസ്ത നേതാവ് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കി. 

keywords: bharath-matha-ki-jai-anti-islamic
Tags

Post a Comment

0 Comments

Top Post Ad

Below Post Ad