കാസര്‍കോട് (www.evisionnews.in): കിണര്‍ വൃത്തിയാക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് വെല്ലൂര്‍ ചോളാര്‍പേട്ടയിലെ മുനിസ്വാമിയുടെ മകന്‍ വേലു (40) വാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
വേലു അടക്കം മൂന്നു മറ്റു തൊഴിലാളികള്‍ അണങ്കൂര്‍ തുരുത്തി റോഡിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണര്‍ വൃത്തിയാക്കുന്ന ജോലിയിരുന്നു. ജോലി കഴിഞ്ഞ് മുകളിലേക്ക് കയറുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്സെത്തി വേലുവിനെ കിണറില്‍നിന്നും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വേലു കുടുംബ സമേതം തളങ്കര ബാങ്കോട്ടാണ് താമസം. ഭാര്യ: പാര്‍വതി. മക്കള്‍: കവിപ്രിയ, വിഗ്നേഷ്, ഉദയകുമാര്‍. സഹോദരി: കസ്തൂരി.
Post a Comment
0 Comments