ന്യൂഡല്‍ഹി: (www.evisionnews.in) ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഐഎസ് ഭീകരര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശും പാക്കിസ്ഥാനും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില പ്രാദേശിക ഭീകരസംഘങ്ങളുടെ സഹായത്തോടെ ആക്രമണം പദ്ധതിയിടുന്നതെന്നാണ് സൂചന. ബംഗ്ലാദേശിലെ ഒരു ഭീകരസംഘടനയുടെ നേതാവ് ഐഎസിന്റെ ഓണ്‍ലൈന്‍ മാസികയായ ദാബിഖിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബംഗ്ലാദേശിലെ അല്‍-ഹനീഫ് എന്ന ഭീകരസംഘടനയെ ബംഗാള്‍ എന്നാണ് ഐഎസ് വിശേഷിപ്പിക്കുന്നത്. ഇവരുടെയും, അഫ്ഗാനിലും പാക്കിസ്ഥാനിലും സജീവമായ വിലായത്ത് ഖുറാസാന്‍ എന്ന ഭീകരസംഘടനയുടെയും ഇന്ത്യയിലെ പ്രാദേശിക മുജാഹിദീന്‍ ഭീകരസംഘടനകളുടെയും സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായാണ് വെളിപ്പെടുത്തല്‍.
keywords: india-isis-attack-suddenly-report-reveals
Post a Comment
0 Comments