കാസര്‍കോട്: (www.evisionnews.in) നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ വീണ്ടും കവര്‍ച്ച. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിതാവിന് കൂട്ടിനെത്തിയ യുവതിയുടെ 12,000 രൂപയും, എ ടി എം കാര്‍ഡും അടങ്ങുന്ന ബാഗാണ് കവര്‍ന്നത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കാസര്‍കോട് എം ജി റോഡിലെ യുവതി പിതാവിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു. ഡോക്ടര്‍ പരിശോധിച്ച് അഡ്മിറ്റ് ചെയ്ത പിതാവിനെ റൂമില്‍ കിടത്തി മരുന്ന് വാങ്ങാന്‍ പോയ സമയത്താണ് യുവതിയുടെ പണമടങ്ങിയ ബാഗ് കവര്‍ന്നത്. ഇതു സംബന്ധിച്ച പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രി സി സി ടി വി ക്യാമറ പരിശോധിച്ചതില്‍ സംശയാസ്പദമായ നിലയില്‍ ഒരു യുവാവ് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
keywords: bag-robbery-nullipady-hospital

Post a Comment
0 Comments