കാസര്‍കോട്: (www.evisionnews.in) ശിശുഭവനിലെ അന്തേവാസിയായ പതിനാലുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. `പോക്സോ'നിയമപ്രകാരം ജില്ലയില്‍ ജീവ പര്യന്തം തടവിനു ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസാണിത്. മധ്യപ്രദേശ്, കോട്ട, കുട്ടിഗെ ഗഗന്‍ സ്‌കൂളിനു സമീപത്തെ സര്‍വണ്‍ കുമാറിന്റെ മകന്‍ അജത് കുമാറി(23)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി കെ സനില്‍ കുമാര്‍ ശിക്ഷിച്ചത്.
2015 ജനുവരി 25 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ശിശു മന്ദിരത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതിയായ അജത് കുമാര്‍. ശിശുമന്ദിരം അധികൃതര്‍ പുറത്തു പോയ സമയത്താണ് പ്രതി കൃത്യം നടത്തിയത്.
ഭയം കാരണം പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിക്ക് പിന്നീട് അസഹനീയമായ തൊണ്ട വേദന ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്നു പറഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വെള്ളരിക്കുണ്ട് സി ഐ ആണ് പ്രതിയെ കണ്ടെത്തിഅറസ്റ്റു ചെയ്തത്. എട്ടു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടി ട്രെയിനിലാണ് കോഴിക്കോട്ടെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ അലഞ്ഞു തിരിഞ്ഞ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അവകാശികള്‍ എത്തിയില്ല. തുടര്‍ന്നാണ് ശിശുഭവനിലേയ്ക്കു മാറ്റിയത്.
keywords: rape-case-death-sentence-

Post a Comment
0 Comments