കാസര്‍കോട്: (www.evisionnews.in) 1977ല്‍ രൂപം കൊണ്ട ഉദുമ നിയോജക മണ്ഡലത്തില്‍ നിലവില്‍ ചെമ്മനാട്, മുളിയാര്‍, ദേലംപാടി, ഉദുമ, പളളിക്കര, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. കളനാട്, തെക്കില്‍, മുളിയാര്‍, ദേലംപാടി, അഡൂര്‍, ബാര, ഉദുമ, പളളിക്കര-രണ്ട്, പനയാല്‍, പളളിക്കര, മുന്നാട്, ബേഡഡുക്ക, കൊളത്തൂര്‍, പെരിയ, പുല്ലൂര്‍, ബന്തടുക്ക, കരിവേടകം, കുറ്റിക്കോല്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് ഉദുമ മണ്ഡലം. 161 ബൂത്തുകളാണ് ഈ മണ്ഡലത്തിലുളളത്.
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.87 ഉം (128832 സമ്മതിദായകര്‍), 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 78.80 ശതമാനവും (131524 വോട്ടര്‍മാര്‍), 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 156 ബൂത്തുകളിലായി 71.49 ശതമാനവും (124238 വോട്ടര്‍മാര്‍) ആയിരുന്നു ഉദുമയിലെ പോളിംഗ്. 2009 ലെ ലോക് സഭാതെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ 149 ബൂത്തുകളില്‍ 121922 പേര്‍ വോട്ട് രേഖപ്പെടുത്തി. 74.77 ശതമാനം.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ആകെ 173441 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 83832 പുരുഷന്മാരും 89609 സ്ത്രീകളുമായിരുന്നു. ഇതില്‍ 128313 പേരാണ് വോട്ട് ചെയ്തത്. 73.98 ശതമാനമായിരുന്നു പോളിംഗ്. 2014 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ 183026 വോട്ടര്‍മാരില്‍ 141485 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 76.95 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ വോട്ടര്‍മാരില്‍ 89161 പേര്‍ പുരുഷന്മാരും 93865 പേര്‍ സ്ത്രീകളുമായിരുന്നു.
keywords: uduma-assembly-election

Post a Comment
0 Comments