Type Here to Get Search Results !

Bottom Ad

നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം വെള്ളിയാഴ്ച


കാസര്‍കോട്:(www.evisionnews.in 14-ാം കേരള നിയമസഭയിലേക്കുളള പൊതുതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം വെള്ളിയാഴ്ച. വൈകീട്ട് മൂന്ന് മണിക്ക് പത്രികാസമര്‍പ്പണത്തിനുളള സമയം അവസാനിക്കും. ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മെയ് രണ്ടാണ്. മെയ് 16 ന് വോട്ടെടുപ്പ് നടക്കും. 19 ന് വോട്ടെണ്ണം, 21 ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും.

നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് ഒരു ദിവസം അവശേഷിക്കുമ്പോള്‍ ജില്ലയില്‍ അഞ്ച് പേര്‍ കൂടി നാമനിര്‍ദദേശ പത്രികകള്‍ സമര്‍പ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ത്ഥിയായി ബഷീര്‍ അഹമ്മദും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെ സുന്ദര, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ടി എ മൂസ്സ എന്നിവര്‍ വരണാധികാരികൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി ജയന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എ ദാമോദരന്‍ വരണാധികാരിയായ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 

ഉദുമ മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ത്ഥിയായി സി ഗോപി വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ബി അബ്ദുള്‍ നാസര്‍ മുമ്പാകെ പത്രിക നല്‍കി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി രാഘവന്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി സജീവന്‍ ആര്‍, ശിവസേന സ്ഥാനാര്‍ത്ഥിയായി ബാലചന്ദ്രന്‍ കരിമ്പില്‍ എന്നിവര്‍ വരണാധികാരിയായ സബ് കളക്ടര്‍ മൃണ്‍മയി ജോഷി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സി പി ഐ എം സ്ഥാനാര്‍ത്ഥിയായി ടി വി ഗോവിന്ദന്‍ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ 30 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു.

keyword: friday-last-day-applay-candidate-notice

Post a Comment

0 Comments

Top Post Ad

Below Post Ad