കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് തീപടര്‍ന്നത് ഫയര്‍ഫോഴ്‌സ് എത്തി അണച്ചു. ഫഌറ്റ്‌ഫോമിനോട് ചേര്‍ന്ന് റെയില്‍വേ ശുചീകരണ വിഭാഗം ചപ്പുചവറുകള്‍ക്ക് തീയിട്ടിരുന്നു. ഇത് ആളിപ്പടര്‍ന്ന് മെയിന്‍ റോഡിലേക്ക എത്തുകയായിരുന്നു. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ റോഡരുകില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിയമരുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരമണിയോടെയായിരുന്നു സംഭവം. റെയിലോരത്ത് വളര്‍ന്ന കാടുകള്‍ക്ക് അശ്രദ്ധയോടെയാണ് പലയിടങ്ങളിലും അധികൃതര്‍ തീയിടുന്നത്. കഴിഞ്ഞ ദിവസം ചേരങ്കൈയിലുണ്ടായ തീപിടിത്തതിന്ന് പിന്നിലും അശ്രദ്ധയും, സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് കാരണമെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കുന്നു.
keyword-railway-ksd
Post a Comment
0 Comments