കാഞ്ഞങ്ങാട്: (www.evisionnews.in) വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാത്ഭുതം ഖുര്‍ആന്‍ പ്രദര്‍ശനം ശനിയാഴ്ച തുടങ്ങി. ബുധനാഴ്ച സമാപിക്കും. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് പ്രദര്‍ശനം നടക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനനം മുതല്‍ മരണം വരെ മനുഷ്യജീവിതത്തിന്റെ വിവിധഘട്ടങ്ങളുടെ ചിത്രീകരണം, ഖുര്‍ആന്റെ ദൈവികത തെളിയിക്കുന്ന വചനങ്ങള്‍, ലഹരിക്കും തീവ്രവാദത്തിനുമെതിരെയുള്ള ബോധവത്കരണം എന്നിവയാണ് പ്രദര്‍ശനത്തിലുണ്ടാകുക. പ്രവേശനം സൗജന്യമാണ്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ട്.
പത്രസമ്മേളനത്തില്‍ എം.എം.മുഹമ്മദ് കുഞ്ഞി, കെ.സി.മുഹമ്മദ്, മുഹമ്മദ് ഷഫീഖ് കള്ളാര്‍, ഷഫീഖ് മുഹമ്മദ്, നാസര്‍ സ്വലാഹി ചെറുപുഴ എന്നിവര്‍ പങ്കെടുത്തു.
keywords: qur'an-miracle-starts-wisdom-global-islamic-mission

Post a Comment
0 Comments