Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ കബഡി ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്


മംഗളൂരു: (www.evisionnews.in) കബഡി ഗ്യാലറി തകര്‍ന്ന് നിരവധി കാണികള്‍ക്ക് പരിക്കേറ്റു. പണമ്പൂര്‍ ബീച്ചില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. നാഷണല്‍ ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന ദിനത്തിലാണ് ഗ്യാലറി തകര്‍ന്നത്. രണ്ടായിരത്തിലേറെപേര്‍ ഗ്യാലറിയിലുണ്ടായിരുന്നു. ഗ്യാലറിയുടെ വലതുഭാഗമാണ് പിറകുവശത്തേക്ക് നിലംപൊത്തിയത്. 

അതിനിടയില്‍ വൈദ്യുതി നിലച്ചതും ഭയവിഹ്വലമായ രംഗങ്ങള്‍ സൃഷ്ടിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം സമയോചിതമായി ഇടപെട്ട് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. ഒ. എന്‍. ജി. സി എയര്‍ ഇന്ത്യ, റെയില്‍വെ, എച്ച് എ എല്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന മത്സരവേദിയാണ് തകര്‍ന്നത്.

keywords: manglore-kabadi-gallery-collapse-injury

Tags

Post a Comment

0 Comments

Top Post Ad

Below Post Ad